Skip to main content

എറണാകുളം അറിയിപ്പുകള്‍1

വനിത കമ്മീഷന്‍ മെഗാ അദാലത്ത് ഇന്നും നാളെയും (സെപ്തംബര്‍ 27,28)

 

കൊച്ചി: വനിത കമ്മീഷന്‍ മെഗാ അദാലത്ത് സെപ്തംബര്‍ 27, 28 തീയതികളില്‍ രാവിലെ 10.30 മുതല്‍ ചിറ്റൂര്‍ റോഡിലെ വൈ.എം.സി.എ ഹാളില്‍ നടക്കും.

 

 

 

ഇ-ടെന്‍ഡര്‍

കൊച്ചി:  എംപിലാഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ അടങ്കല്‍ ചിലവില്‍ നടപ്പിലാക്കാന്‍ അനുമതി ലഭിച്ചിട്ടുളള മാറാടി ഗ്രാമ പഞ്ചായത്ത് പരിധിയിലുളള പാറത്തട്ടാല്‍ പളളിത്താഴം നാല് സെന്റ് കോളനിയില്‍ സംരക്ഷണ ഭിത്തി നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്നതിന് യോഗ്യതയുളള അംഗീകൃത കരാറുകാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സരസ്വഭാവമുളള ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി  ഒക്‌ടോബര്‍ അഞ്ച് ഉച്ചയ്ക്ക് 12 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.etenders.kerala.gov.inwww.tender.lsgkerala.gov.in വെബ്‌സൈറ്റുകളില്‍ നിന്നും എല്‍.എസ്.ജി.ഡി മൂവാറ്റുപുഴ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും അറിയാം.

 

 

വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി:  ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിന്റെ കീഴിലുളള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിലവിലുളള ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വൂ സപ്തംബര്‍ 29-ന് രാവിലെ 11-ന് എറണാകുളം നോര്‍ത്തിലെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപമുളള പോള്‍ അബ്രോ  റോഡിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് മദ്ധ്യമേഖല റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടത്തുന്നു. സംസ്ഥാന ഗവ: അംഗീകരിച്ച എം.ബി.ബി.സ് ബിരുദമാണ് അടിസ്ഥാന യോഗ്യത. സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്കും പങ്കെടുക്കാം. താത്പര്യമുളളവര്‍ എം.ബി.ബി.എസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, റ്റി.സി.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനനതീയതി തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സഹിതം അന്നേ ദിവസം ഹാജരാകണം.

 

ടെന്‍ഡര്‍ ക്ഷണിച്ചു

 

കൊച്ചി:  എറണാകുളം ജനറല്‍ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലെയും ഡിപ്പാര്‍ട്ടുമെന്റുകളിലെയും സെക്യൂരിറ്റി ജോലികളും ഗേറ്റ് പാസ് കളക്ഷനും പാര്‍ക്കിംഗ് കളക്ഷനും പിരിക്കുന്ന ജോലികളും കരാര്‍ ഏറ്റെടുക്കുന്നതിന് താത്പര്യമുളള അംഗീകൃത കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 25-ന് വൈകിട്ട് അഞ്ചു വരെ ടെന്‍ഡര്‍ നല്‍കാം.

 

കൊച്ചി:  എറണാകുളം ജനറല്‍ ആശുപത്രിയിലെ കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 25-ന് വൈകിട്ട് അഞ്ചു വരെ ടെന്‍ഡര്‍ നല്‍കാം.

 

കൊച്ചി:  എറണാകുളം ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗതതില്‍ 2018 നവംബര്‍ ഒന്നു മുതല്‍ വര്‍ഷത്തേക്ക് സെക്യൂരിറ്റി ജോലി കരാര്‍ ഏറ്റെടുക്കുന്നതിന് താത്പര്യമുളള ഗവ: അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 25-ന് വൈകിട്ട് അഞ്ചു വരെ ടെന്‍ഡര്‍ നല്‍കാം.

 

നവകേരള ഭാഗ്യക്കുറി പ്രചാരണം: തെരുവു നാടകം

 

കൊച്ചി:  പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിര്‍മ്മിതിക്കുമായി നടപ്പാക്കുന്ന നവകേരള ഭാഗ്യക്കുറിയുടെ പ്രചാരണത്തിനായി കുടുംബശ്രീയുടെ രംഗശ്രീ ഗ്രൂപ്പുകള്‍ മുഖേനയുളള തെരുവ് നാടകം ഇന്നും (സെപ്തംബര്‍ 27) നാളെയുമായി (സെപ്തംബര്‍ 28)   ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. സപ്തംബര്‍ 27-ന് രാവിലെ 9.30-ന് ആലുവ റെയില്‍വേ സ്റ്റേഷനിലും, രാവിലെ 11-ന് പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റ്, ഉച്ചയ്ക്ക് 12.30 ന് കോതമംഗലം ആലിന്‍ചുവട്, ഉച്ചയ്ക്ക് ശേഷം 3.30 ന് മൂവാറ്റുപുഴ കച്ചേരിത്താഴത്തും, 28-ന് രാവിലെ 9.30 ന് തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷന്‍, രാവിലെ 11.30-ന് എറണാകുളം ഹൈക്കോടതി ജംഗ്ഷന്‍, ഉച്ചയ്ക്ക് 12.30 ന് ഇടപ്പളളി ലുലുമാള്‍, വൈകിട്ട് 4.30 ന് കോലഞ്ചേരി ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് തെരുവു നാടക അവതരിപ്പിക്കുന്നത്.

date