Post Category
ആയുർവേദ കോളജിൽ അധ്യാപക ഒഴിവ്
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ താത്കാലികാടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക തസ്തികയിൽ ഹോണറേറിയം അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 27ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്സി സ്റ്റാറ്റിസ്റ്റിക്സാണ് യോഗ്യത. പ്രായം 2024 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് തിരുവനന്തപുരം ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
പി.എൻ.എക്സ്. 2432/2024
date
- Log in to post comments