Post Category
പാരമ്പര്യേതര ട്രസ്റ്റി നിയമനം
പയ്യന്നൂര്‍ താലൂക്കിലെ കുന്നരു മൂകാംബിക ക്ഷേത്രം, കുന്നരു തിരുവില്വാം കുന്ന് ശിവ ക്ഷേത്രം കുറുവേലി ഭഗവതി ക്ഷേത്രംഎന്നിവിടങ്ങളില് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ലും മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 19ന് വൈകീട്ട് അഞ്ച് മണിക്കകം നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.
date
- Log in to post comments