Post Category
ഡങ്കിപ്പനി : കൂടുതല്‍ ജാഗ്രതവേണം - ഡിഎംഒ
ജില്ലയില്‍ ഡങ്കിപ്പനിബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. കോയിപ്രം, കാഞ്ഞീറ്റുകര, കടമ്മനിട്ട, തുമ്പമണ്‍, വള്ളിക്കോട്, മലയാലപ്പുഴ, ചന്ദനപ്പള്ളി, പള്ളിക്കല്‍, റാന്നി പഴവങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലാണ് ഡങ്കിപ്പനി കണ്ടെത്തിയിട്ടുള്ളത്. പ്രളയശേഷം കേടായ വീട്ടുപകരണങ്ങളും പാഴ്വസ്തുക്കളും അലക്ഷ്യമായി വീടിന് പുറത്ത് വലിച്ചെറിയരുത്. മഴവെള്ളം കെട്ടിനില്ക്കാന് സാധ്യതയുള്ള എല്ലാ വസ്തുക്കളും ശേഖരിച്ച് മഴ ഏല്‍ക്കാത്ത വിധം സൂക്ഷിക്കണം. കുടിവെള്ളം ശേഖരിച്ച് വച്ചിരിക്കുന്ന പാത്രങ്ങള്‍ കൊതുക് കടക്കാത്ത വിധത്തില്‍ അടച്ചു സൂക്ഷിക്കണമെന്നും ഡിഎംഒ പറഞ്ഞു.
(പിഎന്‍പി 3114/18)
date
- Log in to post comments