Post Category
തടി ലേലം
വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക്, തേക്കിതര തടികള്‍ എന്നിവയുടെ ലേലം ജൂലൈ നാലിന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച തേക്ക് തടികള്‍, ഇരൂള്‍, ആഞ്ഞിലി, മരുത്, മഹാഗണി, പൂവ്വം, കുന്നി തുടങ്ങിയ തടികള്‍ വിവിധ അളവുകളില്‍ വില്പനക്കുണ്ട്. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ രജിസ്ട്രേഷന് നടത്താം. കൂടാതെ www.mstcecommerce.com വഴിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് നടത്തുന്നതിന് പാന്‍കാര്‍ഡ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം. ഫോണ്‍: 0490 2302080, 9562639496.
date
- Log in to post comments