ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു
കോട്ടയം : സംസ്ഥാന യുവജനക്ഷേമബോർഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ തല ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലയിലെ ഒമ്പതു നിയോജകമണ്ഡലത്തിൽ നിന്നും ഒന്നാമതെത്തിയ ടീമുകളാണ് മാറ്റുരച്ചത്. നീണ്ടൂർ എസ്.കെ.വി,ജി.എച്ച്.എസ്.എസിലെ എം. ഹരികൃഷ്ണൻ,അശ്വിൻ കൃഷ്ണ എന്നിവർ ഒന്നാം സ്ഥാനവും കടുത്തുരുത്തി ഗവ.വി.എച്ച്.എസ്.എസിലെ മറിയം ഇസബേൽ,ആൻഡ്രൂസ് ജോൺസ് ജിനീഷ് എന്നിവർ രണ്ടാം സ്ഥാനവും പനക്കച്ചിറ ജി.എച്ച്.എസിലെ അലീന ബിനു,റിയമോൾ റോയി എന്നിവർ മൂന്നാം സ്ഥാനവും നേടി.
ഒന്നാം സ്ഥാനം നേടിയ ടീമിന് 10,000 രൂപയും രണ്ടാമതെത്തിയ ടീമിന് 5,000 രൂപയുമാണ് പ്രൈസ് മണി.ഒന്നാമതെത്തിയ ടീം സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും.
സമാപനമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.
യുവജന ക്ഷേമ ബോർഡ് മെമ്പർ അഡ്വ. റോണി മാത്യു അധ്യക്ഷത വഹിച്ചു.
ജില്ലാ യൂത്ത് കോർഡിനേറ്റർ കെ. രഞ്ജിത്ത് കുമാർ, ജില്ലാ പ്രോഗ്രാം ഓഫീസർ ബി. ഷിജു, ക്വിസ് മാസ്റ്റർ ചിൻസു കെ എന്നിവർ പ്രസംഗിച്ചു.
- Log in to post comments