Post Category
സാകല്യം' പദ്ധതി: അപേക്ഷ ക്ഷണിച്ചു
കോട്ടയം: സ്വന്തമായി ജീവനോപാധി ഇല്ലാതെയും, കുടുംബങ്ങളിൽനിന്നു പുറത്താക്കപ്പെട്ട് ഒറ്റപ്പെട്ട് കഴിയേണ്ടിവരുന്നവരുമായ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സ്വന്തമായി തൊഴിൽ ചെയ്തു സമൂഹത്തിൽ അഭിമാനത്തോടെ ജീവിക്കാൻ വഴിയൊരുക്കുന്ന 'സാകല്യം' പദ്ധതിയിലേക്ക് സാമൂഹികനീതിവകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ തിരുനക്കര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കാം. അവസാന തീയതി സെപ്റ്റംബർ 30.വിശദവിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481-2563980
date
- Log in to post comments