Post Category
പ്രളയം: സര്‍ട്ടിഫിക്കറ്റ് നഷ്ടമായവര്‍ അപേക്ഷ നല്‍കണം
കൃഷി വകുപ്പില്‍ നിന്നും ലഭിച്ച ഫെര്‍ട്ടിലൈസര്‍ ലൈസന്‍സ്, തൊഴില്‍ കാര്‍ഡ്, നഴ്സറി ലൈസന്‍സ്, വിള ഇന്‍ഷ്വറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റുകള്‍ മുതലായവ പ്രളയത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ പുതിയവ ലഭിക്കുന്നതിന് ഈ മാസം 29ന് വൈകിട്ട് മൂന്നിനകം അതത് കൃഷി ഭവനുകളിലോ പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലോ അപേക്ഷ നല്‍കണം. കോഴഞ്ചേരി പബ്ലിക് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ മൂന്നിന് നടക്കുന്ന ഏകജാലക ക്യാമ്പില്‍ പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments