വിദ്യാഭ്യാസ, കായിക പ്രോത്സാഹന പദ്ധതി
ആലപ്പുഴ: മത്സ്യത്തൊഴിലാളി/അനുബന്ധത്തൊഴിലാളികളുടെ മക്കളില്‍ 2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരും കായിക വിനോദ മത്സരങ്ങളില്‍ വിജയം നേടിയവരുമായവരില് നിന്ന് വിദ്യാഭ്യാസ, കായിക പ്രോത്സാഹന പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എട്ട്, ഒമ്പത്, 10 എപ്ലസ് നേടിയവര്‍ക്കും പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയവര്‍ക്കും ഓരോ റിജീയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്കൂളില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും കായിക വിനോദ മത്സരങ്ങളില്‍ ദേശീയ തലത്തില്‍ (വ്യക്തിഗതം), സംസ്ഥാന തലത്തില്‍ (വ്യക്തിഗതം), ഗ്രൂപ്പടിസ്ഥാനത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്കും സംസ്ഥാനത്തെ പ്രതിനിധീകരിച്ചവര്‍ക്കും അപേക്ഷ നല്‍കാം. എഴുതി തയ്യാറാക്കിയ അപേക്ഷകള്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം ജൂലൈ 15 നകം അതത് ഫിഷറീസ് ഓഫീസുകളില്‍ നല്‍കണം.
- Log in to post comments