Post Category
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ ലാറ്ററൽ എൻട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ ജൂലൈ എട്ടിന് കോളേജിൽ നടത്തും. നിലവിൽ ടെക്സ്റ്റൈൽ ടെക്നോളജി വിഭാഗത്തിലാണ് ഒഴിവുകളുള്ളത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ ഒമ്പത് മണിക്ക് കോളേജിലെത്തി രജിസ്ട്രേഷൻ നടത്തണം. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും അപേക്ഷ നൽകാം. പ്രവേശനം സംബന്ധിച്ച എല്ലാ വിവരങ്ങൾക്കും www.polyadmission.org/let സന്ദർശിക്കുക.
പി.എൻ.എക്സ്. 2641/2024
date
- Log in to post comments