Skip to main content

കുവൈറ്റ് ദുരന്തം: ധനസഹായം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കൈമാറും

 

 

കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം ശനിയാഴ്ച ( ജൂലൈ 6) രജിസ്‌ട്രേഷന്‍, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിതരണം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ഉള്‍പ്പെടെ 14 ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്.  രാവിലെ ഒമ്പത് മണി: ധര്‍മടം വാഴയില്‍ വിശ്വാസ് കൃഷ്ണന്റെ വീട്, 12.30: കുറുവ ഉണ്ണാന്‍കണ്ടി അനീഷ്‌കുമാറിന്റെ വീട്, നാല് മണി: വയക്കര കുറ്റൂര്‍ ഹൗസ് നിധിന്റെ വീട് എന്നിവിടങ്ങളില്‍ എത്തി മരിച്ചവരുടെ ആശ്രിതര്‍ക്ക് മന്ത്രി ധനസഹായം കൈമാറും.

 

date