Post Category
തുറവൂര്‍-അരൂര്‍ എലിവേറ്റഡ് ഹൈവേ: അരൂർ - തുറവൂർ ഗതാഗത നിയന്ത്രണം രണ്ട് ദിവസം കൂടി
ആലപ്പുഴ: തുറവൂര്‍ മുതല്‍ അരൂര്‍ വരെയുള്ള എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തികളുടെ ഭാഗമായുള്ള ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അരൂര്‍ നിന്നും തുറവൂര്‍ വരെയുള്ള നിലവിലുള്ള നിര്‍മ്മാണ പ്രവര്‍ത്തികളുടെ കിഴക്കുവശത്തെ റോഡ് നിര്‍മാണം പൂർത്തിയാക്കാൻ വാഹനഗതാഗത നിയന്ത്രണം രണ്ടു ദിവസത്തേക്ക് കൂടി തുടരും. ഹൈക്കോടതി നിർദ്ദേശപ്രകാരം സ്ഥലം സന്ദർശിച്ച അമികസ് ക്യൂരിയുടെ നിർദ്ദേശാനുസരണം നടത്തിയ അധിക പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് നിയന്ത്രണം തുടരുന്നതെന്ന് ജില്ല കളക്ടർ അറിയിച്ചു.
date
- Log in to post comments