Skip to main content

ആവണിപ്പാടം: ജില്ലാതല വിത ഉത്സവം നടന്നു

 

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ ആവണിപ്പാടം കൃഷി പദ്ധതിയുടെ ജില്ലാതല വിത ഉത്സവ ഉദ്ഘാടനം ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ തീരുവിഴേശന്‍ കൃഷിക്കൂട്ടത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി നിര്‍വഹിച്ചു. ജില്ലയെ പച്ചക്കറി സ്വയം പര്യാപ്തമാക്കുക, വിഷരഹിത പച്ചക്കറി ഓണത്തിന് ലഭ്യമാക്കുക, പച്ചക്കറിയുടെ വില നിയന്ത്രിക്കുക, പൂകൃഷിയിലൂടെ ഓണം കളറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആവണിപ്പാടം പദ്ധതി നടപ്പിലാക്കുന്നത്. 
25 സെന്റ് മുതല്‍ ഒരു ഹെക്ടര്‍ വരെ സ്ഥലത്തു പച്ചക്കറി, പൂകൃഷി, വാഴ, കിഴങ്ങു വര്‍ഗങ്ങള്‍, ചെറു ധാന്യങ്ങള്‍, നിലക്കടല, മറ്റു കൃഷികള്‍ ചെയ്യുന്ന കര്‍ഷക, ജെ.എല്‍.ജി. ഗ്രൂപ്പുകള്‍ക്ക് 10,000 രൂപ മുതല്‍ 27,000 രൂപ വരെ സബ്‌സിഡി നല്‍കി പ്രോത്സാഹിപ്പിക്കുന്നതാണ് 10 ലക്ഷം അടങ്കല്‍തുകയുള്ള പദ്ധതി. തിരുവിഴേശന്‍ കൃഷിക്കൂട്ടം മൂന്ന് ഏക്കര്‍ പൂകൃഷിയും 14 ഏക്കര്‍ പച്ചക്കറി കൃഷിയുമാണ് ചെയ്യുന്നത്. ജ്യോതിഷ്, അനിലാല്‍ എന്നിവരുടെ കൃഷി കൂട്ടമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ജില്ല പഞ്ചായത്തിലെ 23 ഡിവിഷനിലും പദ്ധതി നടത്താന്‍ അവസരം ഉണ്ട്. ഇതിനായി അതാതു കൃഷി ഭവനില്‍ ജൂലൈ 15-നു മുന്‍പായി ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണം.

ചടങ്ങില്‍ ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ്, കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡന്റ് വി.ജി. മോഹനന്‍, ജില്ല പഞ്ചായത്ത്ത് അംഗങ്ങളായ ആര്‍. റിയാസ്, വി. ഉത്തമന്‍, പി.എസ.് ഷാജി, ചേര്‍ത്തല തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്‍, വൈസ് പ്രസിഡന്റ്റ് നിബു എസ്. പത്മം, സ്ഥിരം സമിതി അധ്യക്ഷരായ ഒ.പി അജിത, തോമസ് ഏരശേരി,  ജയറാണി ജീവന്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തംഗം രജനി ദാസപ്പന്‍, ചേര്‍ത്തല തെക്ക് ഗ്രാമ പഞ്ചായത്ത് അംഗം ബെന്‍സിലാല്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറന്മാരായ എല്‍.പ്രീത, സുജ ഈപ്പന്‍, കൃഷി അസിസ്റ്റന്റ്റ് സുനില്‍ കുമാര്‍, ബി. സലിം കൃഷിക്കൂട്ട അംഗങ്ങളായ ജ്യോതിഷ് മറ്റത്തില്‍, അനിലാല്‍ , ശരണ്യ എസ്. നായര്‍, ജേക്കബ് തറയില്‍, ബോബന്‍ കാട്ടശ്ശേരി, ദുര്‍ഗാദാസ്, മോഹനന്‍, ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

date