Skip to main content

കുടിവെള്ള പൈപ്പ്ലൈന്‍ പൊട്ടല്‍: പരാതി നല്‍കാം

 

ആലപ്പുഴ: ദേശീയപാത വികസനവുമായും സിറ്റി ഗ്യാസ് പൈപ്പ് ലൈനിന്റെ പ്രവൃത്തി മൂലവും കുടിവെള്ള പൈപ്പ്ലൈന്‍ വ്യാപകമായി പൊട്ടുന്നുണ്ട്. ഇത് നന്നാക്കാനുള്ള ഉത്തരവാദിത്വം ജോലികള്‍ ചെയ്യുന്ന കരാറുകാരില്‍ നിക്ഷിപ്തമാണെന്ന് വാട്ടര്‍ അതോറിറ്റി സപ്ലൈ പ്രോജക്ട് സെക്ഷന്‍ അസി. എഞ്ചിനിയര്‍ അറിയിച്ചു. ഇതിന്റെ മറവില്‍ ചില പ്ലംബര്‍മാരും വാട്ടര്‍ അതോറിറ്റി കരാറുകാരും പൈപ്പ് ലൈന്‍ വലിയ തുക ആവശ്യപ്പെടന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതും പരാതികള്‍ രേഖാമൂലം നല്‍കാവുന്നതുമാണ്.

date