Skip to main content

എം.ബി.എ. പ്രവേശനം

 

ആലപ്പുഴ: പുന്നപ്ര ഇന്‍സസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയില്‍ ദ്വിവത്സര ഫുള്‍ടൈം എം.ബി.എ. പ്രോഗ്രാമിലേക്ക് പ്രവേശനം നടത്തുന്നതിന്റെ ഭാഗമായി ജൂലൈ ഒമ്പതിന് രാവിലെ 10-ന് ഗ്രൂപ്പ് ഡിസ്‌കഷനും കൂടിക്കാഴ്ചയും നടത്തും.  ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, ലോജിസ്റ്റിക് എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ടാകും. ഫിഷറീസ് വിഭാഗക്കാര്‍ക്കും എസ്.സി/എസ്.ടി., ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.  ഫോണ്‍ 0477 2267602, 9188067601.

date