Skip to main content

ബി.ടെക് (എൻ.ആർ.ഐ) പ്രവേശനം

        കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള മുട്ടത്തറ, പെരുമൺ, പത്തനാപുരം, പുന്നപ്ര, ആറൻമുള, കിടങ്ങൂർ, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എൻജിനിയറിങ് കോളേജുകളിൽ ബി.ടെക് എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കീം പ്രവേശന പരീക്ഷ യോഗ്യത നിർബന്ധമല്ല. ഓൺലൈനായി അപേക്ഷകൾ അതാതു കോളേജുകളിലെ വെബ്സൈറ്റ് മുഖേന സമർപ്പിക്കാം. അവസാന തീയതി ജൂലൈ 15. വിശദവിവരങ്ങൾക്ക്: www.capekerala.org

പി.എൻ.എക്സ്. 2779/2024

date