Skip to main content

അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാം

        “വെള്ളാപ്പിള്ള” എന്ന സമുദായത്തെ സംവരണേതര സമുദായ പട്ടികയിൽ ഉൾപ്പെടുത്തുവാനുള്ള ശുപാർശ സർക്കാരിന് സമർപ്പിക്കാൻ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ സ്വീകരിച്ച താത്കാലിക തീരുമാനത്തിൽ ബന്ധപ്പെട്ട സമുദായ സംഘടനകൾക്കോ വ്യക്തികൾക്കോ അഭിപ്രായങ്ങളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ജൂലൈ 31 വൈകിട്ട് 5 മണിക്കകം അറിയിക്കാം. വിലാസം : മെമ്പർ സെക്രട്ടറി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ, റ്റി.സി. 81/1377, മാഞ്ഞാലിക്കുളം റോഡ്, തിരുവനന്തപുരം – 01, ഫോൺ - 0471 2325573, 9447118958. ഇ-മെയിൽ  : kscebcfc@kerala.gov.in.

പി.എൻ.എക്സ്. 2781/2024

date