Post Category
ഏജൻസി സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം ജില്ലയിലെ തിരുമല പോസ്റ്റോഫീസിനു കീഴിൽ മഹിളാപ്രധാൻ ഏജന്റായി പ്രവർത്തിച്ചു വന്ന മിനി. ഐ.റ്റി. യുടെ (സി.എ. നം. 8/MPA/TVM/03) ഏജൻസി പ്രവർത്തനം തൃപ്തികരമല്ലാത്തതിനാലും നിക്ഷേപകരിൽ നിന്നും പോസ്റ്റോഫീസിൽ ഒടുക്കാനായി കൈപ്പറ്റിയ തുകകൾ നിശ്ചിത സമയപരിധിക്കുള്ളിൽ അടയ്ക്കാതെ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാലും തിരുവനന്തപുരം ജില്ലാ കളക്ടർ ഏജൻസി സസ്പെൻഡ് ചെയ്ത് ഉത്തരവായി. ഏജന്റുമായി ബന്ധപ്പെട്ട് തിരുമല പോസ്റ്റോഫീസിൽ ആർ.ഡി. നിക്ഷേപം നടത്തിവരുന്ന നിക്ഷേപകർ പണമിടപാട് നടത്തരുതെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്. 2786/2024
date
- Log in to post comments