Skip to main content

വായിച്ചു വളരുക; വായനാപക്ഷാചരണം ഇന്ന് സമാപിക്കും

വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്ദേശവുമായി ജില്ലയിൽ വിപുലമായ പരിപാടികളോടെ വായനാപക്ഷാചരണം നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ , ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് , താലൂക്ക് ലൈബ്രറി കൗൺസിലുകൾ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ പരിപാടികൾ നടന്നത്.
വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ,വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് , പടിഞ്ഞാറത്തറ പഞ്ചായത്ത്‌ സമിതി എന്നിവരുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണം സമാപനവും, ഐ. വി. ദാസ് അനുസ്മരണവും (ഇന്ന് )ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന്  പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ  നടക്കും. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ ബഷീർ ഉദ്ഘാടനം ചെയ്യും.എഴുത്തുകാരനും പത്രപ്രവർത്തകനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ മുഖ്യപ്രഭാഷണം നടത്തും.
  വായനപക്ഷാചരണത്തിന്റെ ഭാഗമായി ലൈബ്രറികളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. പി. എൻ. പണിക്കർ,ജി. ശങ്കരപിള്ള,ഇടപ്പള്ളി രാഘവൻ പിള്ള,പി. കേശവദേവ്,പൊൻകുന്നം വർക്കി, എൻ. പി. മുഹമ്മദ്‌,കെ. ദാമോദരൻ, വി. സാംബശിവൻ,വൈക്കം മുഹമ്മദ്‌ ബഷീർ,തിരുനല്ലൂർ കരുണാകരൻ,ഐ. വി. ദാസ് എന്നിവരുടെ അനുസ്മരണ പരിപാടികൾ,പുസ്തക ചർച്ചകൾ, എസ്. എസ്. എൽ. സി, പ്ലസ് ടു വിജയികളെ ആദരിക്കൽ, ഗ്രന്ഥാലോകം വാർഷിക വരിസംഖ്യ ക്യാമ്പയ്ൻ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,വിദ്യാർത്ഥികളുടെ ലൈബ്രറി സന്ദർശനം തുടങ്ങിയ പരിപാടികൾ ജില്ലയിലെ വിവിധ ഗ്രന്ഥശാലകൾ തോറും  സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഉപന്യാസ മത്സരം ജൂലൈ 10 ന് രാവിലെ 10.30 ന് കളക്‌ട്രേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍  നടക്കും. എട്ടാം തരം മുതല്‍ പത്താം തരം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04936 202529, 7510809531

 

date