Skip to main content

വൈഐപി ക്ലബ്ബ് - യൂണിസെഫ് സഹകരണം ഉദ്ഘാടനം ചെയ്തു

യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (വൈഐപി) നടത്തിപ്പിലെ യൂണിസെഫ് സഹകരണത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് തിരുവനന്തപുരം ഗവ. കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവ്വഹിച്ചു. കെ-ഡിസ്‌ക്ക് മെമ്പർ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. യൂണിസെഫ് ഇന്ത്യ വിദ്യാഭ്യാസ വിദഗ്ദ്ധ പ്രമീള മനോഹരൻ, യൂണിസെഫ്  ഇന്ത്യ സോഷ്യൽ പോളിസി സ്‌പെഷ്യലിസ്റ്റ് അകില രാധാകൃഷ്ണൻ,  ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. അരുൺ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വൈ ഐ പിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ കേരളത്തിലെ തിരഞ്ഞെടുത്ത 140 സ്‌കൂളുകളിൽ വൈ ഐ പി ക്ലബ്ബുകൾ സ്ഥാപിക്കുകയാണ് സർക്കാർ പദ്ധതി. വിദ്യാർഥികളിൽ  ഇന്നൊവേഷൻ വളർത്തി യഥാർത്ഥജീവിത പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവരെ പ്രാപ്തരാക്കുകയാണ് വൈഐപി ക്ലബിലൂടെ ലക്ഷ്യമിടുന്നത്.   ഉന്നതവിദ്യാഭ്യാസ, ഗവേഷണ സ്ഥാനപങ്ങളുമായി ക്ലസ്റ്റർ ചെയ്ത് വിദഗ്ദ്ധ സംവാദം,  പരീക്ഷണ ശിൽപശാല, ഗ്രൂപ്പ് ചർച്ച, ഡൊമെയ്ൻ സ്ഥാപന സന്ദർശനം എന്നീ പ്രവർത്തനങ്ങളിലൂടെ ക്ലബ്ബ് മുന്നേറും. പൊതുവിദ്യാഭ്യസ വകുപ്പ്, എസ് എസ് കെ,  കെ-ഡിസ്‌ക് എന്നിവ സംയുക്തമായാണ് സ്‌കൂളുകളിൽ പരിപാടി നടപ്പിലാക്കുന്നത്  കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഗ്രീഷ്മ. വി സ്വാഗതവും സമഗ്ര ശിക്ഷ കേരള സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ. ഷാജി. ബി നന്ദിയും പറഞ്ഞു. ചടങ്ങിനെത്തുടർന്ന് മുഖ്യാതിഥികൾ സ്‌കൂളിലെ ടിങ്കറിങ് ലാബ് പരിശോധിക്കുകയും വിദ്യാർഥികളുടെ വൈഐപി പ്രൊജക്ടുകൾ നിരീക്ഷിക്കുകയും ചെയ്തു.

പി.എൻ.എക്സ്. 2821/2024

date