Post Category
ധനസഹായത്തിന് അപേക്ഷിക്കാം
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട, ബി.എസ്.സി നഴ്സിങ് പഠനം പൂർത്തീകരിച്ച് രണ്ടു വർഷം പൂർത്തിയായിട്ടില്ലാത്ത ഉദ്യോഗാർഥികൾക്കും ബി.എസ്.സി നഴ്സിങ് കോഴ്സ് നാലാം വർഷം പഠിക്കുന്ന വിദ്യാർഥികൾക്കും ഐ.ഇ.എല്‍.ടി.എസ്/ ടോഫല്‍/ ഒ.ഇ.ടി/ എന്‍.സി.എല്‍.ഇ.എക്സ് എന്നീ കോഴ്സുകൾക്ക് വകുപ്പ് എംപാനൽ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാന പരിധി 2.5 ലക്ഷം രൂപ. www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ അടങ്ങിയ സർക്കുലർ ഇ-ഗ്രാന്റ്സ് പോർട്ടലിലും www.bcdd.kerala.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസാന തീയതി തീയതി ജൂലൈ 31. ഫോൺ 0491 2505663
date
- Log in to post comments