Skip to main content

ഷാപ്പ് ലേലം

 

കൊച്ചി: എറണാകുളം ഡിവിഷനില്‍ 2018-19 കാലയളവില്‍ ലൈസന്‍സ് കാലാവധി ദീര്‍ഘിപ്പിക്കാത്തതിനാല്‍ ലൈസന്‍സ് റദ്ദ് ചെയ്ത പെരുമ്പാവൂര്‍ റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ നാല്, അഞ്ച്, കുട്ടമ്പുഴ റേഞ്ചിലെ ഗ്രൂപ്പ് ഒന്ന് എന്നീ മൂന്ന് ഗ്രൂപ്പുകളിലായുളള 17 കളള് ഷാപ്പുകളും പുനക്രമീകരിച്ച മട്ടാഞ്ചേരി റേഞ്ചിലെ ഒന്ന്, രണ്ട് ഗ്രൂപ്പുകളിലായുളള 12 കളള് ഷാപ്പുകളും വില്പന നടത്തുന്നതും നാളിതുവരെ പുനര്‍ വില്പനയില്‍ പോകാത്ത തൃപ്പൂണിത്തുറ റേഞ്ചിലെ ഗ്രൂപ്പ് രണ്ട്, ആറ്, ഞാറയ്ക്കല്‍ റേഞ്ചിലെ ഒന്ന്, രണ്ട്, മൂന്ന്, പിറവം റേഞ്ചിലെ ഗ്രൂപ്പ് എട്ട് എന്നീ അഞ്ച് ഗ്രൂപ്പുകളിലെ 38 കളളു ഷാപ്പുകള്‍ റെന്റല്‍ തുക 10 ശതമാനം മുതല്‍ 50 കതമാനം വരെ താഴ്ത്തി വിളിച്ച് പുനര്‍ വില്പന നടത്തുന്നതിനും ഉത്തരവായിട്ടുളള സാഹചര്യത്തില്‍ മേല്‍ കളള് ഷാപ്പുകളുടെ കുത്തകാവകാശ വില്പന/പുനര്‍വില്പന ഒക്‌ടോബര്‍ ആറിന് രാവിലെ 11-ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാജില്‍ ജില്ലാ കളക്ടര്‍ നടത്തും.

വില്പനയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ആവശ്യമായ രേഖകളുമായി അന്നേ ദിവസം രാവിലെ 9.30 ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. നിശ്ചിത തുക എന്‍ട്രന്‍സ് ഫീസായി അടച്ച ശേഷം റവന്യൂ അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡോടുകൂടി വില്പന ഹാളില്‍ പ്രവേശിക്കാം. വില്പനയില്‍ പങ്കെടുക്കുന്നവര്‍ ഷാപ്പുകളുടെ റെന്റല്‍ തുകയ്ക്കുളളതും തൊഴിലാളികളുടെ ഒരു മാസത്തെ വേതനത്തിന് തുല്യമായ തുകയ്ക്കുളള ഡിമാന്റ് ഡ്രാഫ്റ്റ് (എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണറുടെ പേരില്‍ മാറാവുന്നത് എടുത്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം എക്‌സൈസ് ഡിവഷണല്‍ ഓഫീസില്‍ നിന്നും ജില്ലയിലെ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും അറിയാം.

date