Post Category
റെയ്സ് ദേശീയ സെമിനാര്‍ 2018 സമാപിച്ചു
കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദ ബിരുദാനന്തര ഗവേഷണ രസതന്ത്ര വകുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടുകൂടി സപ്തംബര്‍ 28, 29 തീയതികളിലായി സംഘടിപ്പിച്ച ദേശീയ സെമിനാര്‍ റെയ്സ് 2018 സമാപിച്ചു. കോളേജ് അദ്ധ്യാപകര്‍ക്കും ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും രസതന്ത്രത്തിന്റെ ആധുനിക മാറ്റങ്ങളെക്കുറിച്ച് അറിവു നല്‍കുന്നതിനായി നടത്തിയ ദ്വിദിന ദേശീയ സെമിനാറില്‍ പ്രഗത്ഭ അധ്യാപകരായ ഡോ.ആര്.രജ്ഞിത്ത്കുമാര്‍, ഡോ.പി.അനന്തപത്മനാഭന്, ഡോ.എബി.ടി.ജി, സുബിന് ജോസഫ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. രസതന്ത്ര വകുപ്പു മേധാവി കെ.പി.അശോകന് അദ്ധ്യക്ഷനായ സമാപന സമ്മേളനത്തില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായിരുന്ന ഡോ.സുജ, ഡോ.വിദ്യരാമന് പങ്കെടുത്തു.
date
- Log in to post comments