Post Category
എൻ.എസ്.എസ് യൂണിറ്റുകൾക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്ത് നാഷണൽ സർവീസ് സ്കീമിന്റെ വിവിധ സെല്ലുകളിൽ നിലവിലുള്ള സെൽഫ് ഫിനാൻസിംഗ് യൂണിറ്റുകൾ ഫണ്ടഡ് യൂണിറ്റുകളാക്കാനും യൂണിറ്റുകൾ നിലവിലുള്ള സ്ഥാപനങ്ങളിൽ പുതിയതായി അധികം ആവശ്യമുള്ള യൂണിറ്റുകൾ അനുവദിക്കുന്നതിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു. അതാത് പ്രോഗ്രാം കോ-ഓർഡിനേറ്റർമാർ മുഖേന 12 നകം സംസ്ഥാന എൻ.എസ്.എസ് ഓഫീസിൽ സമർപ്പിക്കണം. യൂണിറ്റുകൾ ഇല്ലാത്ത കോളജ്/സ്കൂളുകൾക്ക്, പുതിയ യൂണിറ്റുകൾ അനുവദിക്കുന്നതിനുള്ള അപേക്ഷകൾ statensskerala@gmail.com ലേക്ക് നൽകാം. വിശദ വിവരങ്ങൾക്ക്: 0471 2308687, 9895096786.
പി.എൻ.എക്സ്. 2846/2024
date
- Log in to post comments