Skip to main content

കീഴാറ്റൂർ ബൈപാസ് അടിപ്പാത എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ സന്ദർശിച്ചു

 

ദേശീയപാത 66 കീഴാറ്റൂർ ബൈപാസിൽ പൂക്കോത്ത് തെരു കീഴാറ്റൂർ റോഡ് കടന്ന് പോകുന്ന ഭാഗത്ത് നിർമ്മിച്ച അടിപ്പാത

എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ സന്ദർശിച്ചു. എം എൽ എ ദേശീയപാത അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു.

 

അടിപ്പാത്ത  നിർമ്മാണം അശാസ്ത്രീയമാണെന്നും വാഹനങ്ങൾക്ക്  കടന്ന് പോകാൻ പറ്റാത്തതും മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്നു എന്നും നാട്ടുകാർ  പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ്  എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ സ്ഥലം സന്ദർശിക്കുകയും ദേശീയപാത അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തത്.

 

 തറനിരപ്പിൽ നിന്നും നാല് മീറ്റർ ഉയരത്തിൽ വേണം  പാതകൾ നിർമ്മിക്കാനെന്നും  അതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ദ്യോഗസ്ഥർക്ക് നിർദേശം നൽകി.

date