Skip to main content

*ട്രാഫിക് നിയമലംഘനം* *പിഴ ചുമത്തി*

 

 

ട്രാഫിക് നിയമലംഘനം നടത്തിയ സ്വകാര്യ ബസ്സുകള്‍ക്കെതിരെ മാനന്തവാടി ജോയിന്റ് ആര്‍.ടി.ഒ പിഴ ചുമത്തി. മാനന്തവാടി കല്‍പ്പറ്റ റൂട്ടില്‍ സര്‍വീസ് നടത്തുന്ന നാല് സ്വാകാര്യ ബസ്സുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. സമയക്രമം പാലിക്കാതെയും ട്രിപ്പുകള്‍ നടത്താതിരിക്കുകയും ചെയ്ത ബസ്സുകളുടെ ഉടമകളില്‍ നിന്നും പിഴ ഈടാക്കി. ഈ വാഹനങ്ങളുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ വയനാട് ആര്‍.ടി.ഒ യ്ക്ക് ശുപാര്‍ശ ചെയ്തു. നിയമ ലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.

date