Skip to main content

ക്വിസ് മത്സര വിജയികള്‍

 

കൊച്ചി:  മഹാത്മാഗാന്ധിയുടെ 150-ാം ജ• വാര്‍ഷികവും ഖാദി പ്രസ്ഥാനത്തിന്റെ 100-ാം വാര്‍ഷികവും പ്രമാണിച്ച് ഹൈസ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ 27-ന് ജില്ലാതല ക്വിസ് മത്സരം നടത്തി. മത്സരത്തില്‍ ഹൈസ്‌കൂള്‍ തലത്തില്‍ ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, തൃക്കാക്കര ഒന്നാം സ്ഥാനവും, ഒ.എല്‍.സി.ജി.എച്ച്.എസ്, പളളുരുത്തി രണ്ടാം സ്ഥാനവും, കോളേജ് തലത്തില്‍ അമൃതാ വിദ്യാപീഠം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, അമൃതപുരി ഒന്നാം സ്ഥാനവും സെന്റ് തെരേസാസ്, എറണാകുളം രണ്ടാം സ്ഥാനവും നേടി.

മത്സരത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഗിഫ്റ്റും കൂടാതെ, ഒന്നും, രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്ക് പ്രത്യേക ക്യാഷ് അവാര്‍ഡും നല്‍കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, കലൂര്‍ ബ്രാഞ്ച് മാനേജര്‍ സുജാത.എസ്, അസിസ്റ്റന്റ് മാനേജര്‍ ദേവിക, പ്രൊജക്ട് ഓഫീസര്‍ അജിതാ പത്മം എന്നിവര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.

ജില്ലാതലത്തില്‍ വിജയിച്ച ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്ക് ഒക്‌ടോബര്‍ ആറിന് കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ തിരുവനന്തപുത്തുളള ആസ്ഥാന ഓഫീസില്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. 

date