Skip to main content

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ എന്റര്‍പ്രെനേഴ്‌സ് - ഏകദിന ശില്‍പ്പശാല

 

സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍്ഷിപ്പ് ഡവലപ്‌മെന്റ്‌റ് (KIED) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ എന്റര്‍പ്രെനേഴ്‌സ് എന്ന വിഷയത്തില്‍ ഒരു ദിവസത്തെ വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂലൈ  18 നു അങ്കമാലിയില്‍ കീഡിന്റെ എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ്‌റ് സെന്ററില്‍ (EDC) ലാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍ / എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പരിശീലനത്തില്‍ ഇമ്പോര്‍ട്ട9സ് ഓഫ് എഐ, ബേസിക്‌സ് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എ ഐ ബേസ്ഡ് ബിസിനസ് പ്രൊമോഷന്‍സ്, പ്രോംപ്റ്റ് എക്‌സ്‌പ്ലോറെഷന്‍, പോസ്റ്റര്‍ ഡിസൈനിംഗ്, എ ഐ ബേസ്ഡ് കണ്ടന്റ് ക്രിയേഷന്‍, കെയ്‌സ് സ്റ്റഡീസ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 500/ രൂപയാണ് പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ്ഫീ, ഭക്ഷണം, ജിഎസ്ടി ഉള്‍പ്പടെ). പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ http://kied.info/training-calender/ ജൂലൈ 15 ന് മുമ്പ് സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2532890/0484 2550322/ 9188922800.

date