Post Category
ഖാദി റിബേറ്റ്
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മുഹറം പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ജൂലൈ 10 മുതല്‍ 15 വരെ വരെയുള്ള വില്പനയ്ക്ക് 20 മുതല്‍ 30 ശതമാനം വരെ റിബേറ്റ് അനുവദിക്കും. എറണാകുളം ജില്ലയിലെ ഖാദി ബോര്‍ഡിന്റെ കീഴിലുള്ള അംഗീകൃത വില്പനശാലകളായ ഖാദിഗ്രാമസൗഭാഗ്യ കലൂര്‍, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, കാക്കനാട്, കൂത്താട്ട്കുളം ഖാദി സൗഭാഗ്യ മൂവ്വാറ്റുപുഴ, പായിപ്ര, പുക്കാട്ട്പടി ഗ്രാമ സൗഭാഗ്യ പഴന്തോട്ടം, മൂക്കന്നൂര്‍, ശ്രീമൂലനഗരം എന്നീ വില്പനശാലകളില് നിന്നും ഈ ആനുകൂല്യം ലഭിക്കും.
date
- Log in to post comments