Skip to main content

ട്രെയിനിങ് സര്‍വീസ് പ്രൊവൈഡേഴ്‌സ് സമ്മിറ്റ്

 

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് ( കെയ്‌സ്)  ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ എല്ലാ പൊതു-സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങള്‍ക്കുമായി ട്രെയിനിങ്ങ് സര്‍വ്വീസ് പ്രൊവൈഡേഴ്‌സ്  സമ്മിറ്റ് സംഘടിപ്പിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ജില്ലാ നൈപുണ്യ സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ നൈപുണ്യ വികസന ഉദ്യമങ്ങളെയും ഏകോപിപ്പിച്ചു നൈപുണ്യ പരിശീലനത്തിനുള്ള അവസരം സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിന്റെ  ഭാഗമായാണ് സമ്മിറ്റ്.

എല്ലാ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നൈപുണ്യ പദ്ധതികള്‍ പരിചയപ്പെടുത്തുക, വിവിധ വ്യാവസായിക മേഖലകളില്‍ ലഭ്യമായിട്ടുള്ള നവ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് തൊഴിലന്വേഷകരെ പ്രാപ്തരാക്കുക, സംസ്ഥാനത്തെ നൈപുണ്യ പോഷണ ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുക എന്നിവയാണ് സമ്മിറ്റ്   ലക്ഷ്യമിടുന്നത്. പൊതു-സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും വിവിധ നൈപുണ്യ വികസന  പദ്ധതികളില്‍ ഭാഗമാക്കുന്നതിനുള്ള അവസരങ്ങളും ജില്ലാ സ്‌കില്‍ കമ്മിറ്റിയില്‍ നൈപുണ്യ പദ്ധതികള്‍ സമര്‍പ്പിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങളും മനസ്സിലാക്കാന്‍ ഈ സമ്മിറ്റിലൂടെ സാധിക്കും.

സമ്മിറ്റില്‍ പങ്കെടുക്കാന്‍ ഈ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
https://forms.zohopublic.in/exesckase/form/REGISTRATIONFORM13/formperma/U0_hipUWBsi-V7ZKPUuIG5JgcJooPEcMjZ6pl4SSwu8
 

 

date