Post Category
വെറ്ററിനറി ഡോക്ടർ നിയമനം
രാത്രികാല മൃഗചികിത്സ സേവനം വീട്ടുപടിക്കൽ പദ്ധതിയിൽ ഇരിട്ടി, പാനൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ബ്ലോക്കുകളിൽ വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണിവരെ വീട്ടുപടിക്കൽ മൃഗ ചികിത്സ സേവനം ലഭ്യമാക്കുന്നതിന് 90 ദിവസത്തേക്ക് വെറ്ററിനറി ഡോക്ടറെ( ബി വി എസ് ആൻഡ് എ എച്ച്) നിയമിക്കുന്നു. താൽപര്യമുള്ള യോഗ്യരായ വെറ്ററിനറി ബിരുദധാരികൾ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം ജൂലൈ 12 ന് രാവിലെ 11 മണിക്ക് കൂടികാഴ്ചയ്ക്കായി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ 04972700267
date
- Log in to post comments