Skip to main content

*ലോക ജനസംഖ്യാ ദിനാചരണം*: *ജില്ലാതല ഉദ്ഘാടനവും ആരോഗ്യ കുടുംബക്ഷേമ സെമിനാറും സംഘടിപ്പിച്ചു*

 

 

ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ  ദൗത്യം, മാനന്തവാടി ഗവ. കോളേജിന്റെയും ആഭിമുഖ്യത്തിൽ ലോക ജനസംഖ്യാ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനവും ആരോഗ്യ കുടുംബക്ഷേമ ബോധവൽക്കരണ സെമിനാറും മാനന്തവാടി ഗവ.കോളേജിൽ ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഹമ്മദ് കുട്ടി ബ്രാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ അബ്ദുൽ സലാം കെ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ആർ സി എച്ച് ഓഫീസർ ജെറിൻ എസ് ജെറോഡ് പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ വിജയൻ, എടവക ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ലിസി ജോൺ, ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ കെ.എം മുസ്തഫ, എൻ  സി സി കോഓഡിനേറ്റർ ലെഫ്റ്റനൻറ്റ് ഡോ സായ്റാം, ഐക്യുഎസി കോഓഡിനേറ്റർ ഡോ.ശരത് എസ്, എടവക കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ മഞ്ജുനാഥ് പി, പബ്ലിക് ഹെൽത്ത് നഴ്സ് ലിസി മാത്യു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ‘അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമത്തിനായി ഗർഭധാരണത്തിന്റെ സമയവും ഇടവേളയും ഉചിതമായി ക്രമീകരിക്കാം’ എന്ന പ്രമേയത്തിൽ ആരോഗ്യ കുടുംബക്ഷേമ ബോധവൽക്കരണ സെമിനാർ നടത്തി. ഇന്ത്യൻ ജനസംഖ്യ : വസ്തുതകൾ, പ്രശ്നങ്ങൾ, പോളിസി എന്ന വിഷയത്തിൽ മാനന്തവാടി ഗവ.കോളേജ് വികസന സാമ്പത്തിക ശാസ്ത്രം അസിസ്റ്റൻറ് പ്രൊഫസർ ഷിജി, കുടുംബാസൂത്രണ മാർഗങ്ങളിൽ എടവക കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ പുഷ്പ കെ സി, ലൈംഗിക വിദ്യാഭ്യാസത്തിൽ ആർ കെ എസ് കെ കൗൺസിലർ ജാസ്മിൻ ബേബി എന്നിവർ അവതരണങ്ങൾ നടത്തി. എൻ.എസ്.എസ്, എൻ.സി.സി ഉൾപ്പെടെ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.

date