Skip to main content
ജില്ലയിലെ മികച്ച യൂണിറ്റായി തെരഞ്ഞെടുത്ത സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

ലിറ്റിൽ കൈറ്റ്സ്: പുരസ്‌കാരം വിതരണം ചെയ്തു

കോട്ടയം: ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ സ്‌കൂളുകൾ ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച യൂണിറ്റായി തെരഞ്ഞെടുത്ത സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം സ്‌കൂളിന് 30,000/ രൂപയുടെ ക്യാഷ് അവാർഡും ശിൽപവും പ്രശസ്തി പത്രവുമാണ് ലഭിച്ചത്.
തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടിയാണ് ജില്ലാതല പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്.
 രണ്ടാം സ്ഥാനം നേടിയ സെന്റ് അൽഫോൻസാ എച്ച്.എസ്. വാകക്കാട്, സെന്റ് തെരേസാസ് ജി എച്ച്എസ് നെടുംകുന്നം എന്നിവർ നേടി. രണ്ടാം സ്ഥാനക്കാർക്കു 25,000/-രൂപയും ക്യാഷ് അവാർഡും ശിൽപവും പ്രശസ്തിപത്രവും മൂന്നാം സ്ഥാനക്കാർക്കു 15,000/- രൂപയുടെ ക്യാഷ് അവാർഡും ശിൽപവും പ്രശസ്തി പത്രവും നേടി.
 യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലും , പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്‌കൂൾ വിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം , ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം, ന്യൂസ് തയ്യാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം,പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുൾപ്പെടെയുള്ള സ്‌കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ എന്നീ മേഖലകളിലെ യൂണിറ്റുകളുടെ 2023-24 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരത്തിനർഹരായവരെ കണ്ടെത്തിയിട്ടുള്ളത്.

 

date