Skip to main content

വോക്ക് ഇൻ ഇന്റർവ്യൂ

 

കോട്ടയം: ജില്ലയിലെ തെരെഞ്ഞെടുത്ത സർക്കാർ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന ഇംഗ്ലീഷ് എൻറിച്ച്‌മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് റിസോഴ്സ് അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുള്ള വോക്ക് ഇൻ ഇന്റർവ്യൂ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വച്ച് ജൂലൈ 17ന്  രാവിലെ 10.30ന് നടത്തും.
അടിസ്ഥാന യോഗ്യതകൾ: ബി.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് ,ലിറ്ററേച്ചർ,ഫങ്ഷണൽ) കൂടാതെ ടി.ടി.സി,ഡി.എഡ്,ഡി.എൽ.എഡ് .ബി.എഡ് .അഭിലഷണീയ യോഗ്യതകൾ: എംഎ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് /ലിറ്ററേച്ചർ/ഫങ്ഷണൽ) ,അസാപ്പിന്റെ സ്‌കിൽ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ട്രെയിനിങ്, എതെങ്കിലും അംഗീകൃതസ്ഥാപനത്തിൽനിന്നു കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഡിപ്ലോമ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9947119692, 9495234689
 

date