വായന പക്ഷാചരണം സമാപനം
കോട്ടയം: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്നാഴ്ചക്കാലം നീണ്ടുനിന്ന വായനാപക്ഷാചരണ പരിപാടികൾ സമാപിച്ചു. ജൂൺ 19 മുതൽ നടന്ന വായന പക്ഷാചരണ പരിപാടികളുടെ ഭാഗമായി സാഹിത്യ ക്വിസ്, സെമിനാറുകൾ, പുസ്തകശേഖരണം, പുസ്തക ചർച്ച, സാംസ്കാരിക സമ്മേളനം, സാക്ഷരതാ രംഗത്ത് മികച്ച സേവനം നല്‍കിയവരെ ആദരിക്കൽ എന്നിവ സംഘടിപ്പിച്ചിരുന്നു. കോട്ടയം ബി.ആർ.സി ഹാളിൽ സംഘടിപ്പിച്ച സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ
ജില്ലാ കോർഡിനേറ്റർ പി.എം അബ്ദുൾകരീം അധ്യക്ഷനായിരുന്നു. വിവിധമത്സരങ്ങളിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ടി.എസ്. ഷംന, സിനി ജോൺസൻ, ബി. ഇന്ദിര, ടി.എസ്. സനൽകുമാർ, ജെ. വിമല, കെ.സി. സജീവ്, രഹന രാജ്, സിന്ധു രവീന്ദ്രൻ എന്നിവർക്ക്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീൽഡ് നല്കി അനുമോദിച്ചു. അസിസ്റ്റന്റ് കോർഡിനേറ്റർ ആർ. സിംല, താരതോമസ്, പി.കെ. ബിന്ദു, ടി എൻ രാധാകൃഷ്ണൻ, ആർ സന്തോഷ്,ജോജി,
ജീവനക്കാർ, നോഡൽ പ്രേരക്മാർ എന്നിവർ പങ്കെടുത്തു.
- Log in to post comments