Skip to main content

ആമയിഴഞ്ചാൻ തോട്ടിലെ രക്ഷാപ്രവർത്തനം; മെഡിക്കൽ കോളേജിൽ പ്രത്യേക സംവിധാനം

        തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട്ടിലെ രക്ഷാപ്രവർത്തനത്തിനിടെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ഐസിയു സംവിധാനം ഉൾപ്പെടെയുള്ളവ പ്രത്യേകമായി ക്രമീകരിച്ച് എമർജൻസി റെഡ് സോൺ സജ്ജമാക്കി.

     അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിന് ഡോക്ടർ അടങ്ങിയ പ്രത്യേക മെഡിക്കൽ സംഘത്തെ മന്ത്രിയുടെ നിർദേശാനുസരണം നിയോഗിച്ചിട്ടുണ്ട്. ഓക്സിജൻ സപ്പോർട്ട്ബേസിക് ലൈഫ് സപ്പോർട്ട് തുടങ്ങിയ സംവിധാനങ്ങളുള്ള കനിവ് ’ 108 ആംബുലൻസുകൾ ഉൾപ്പെടെയുള്ളവ സജ്ജമാക്കി. വെള്ളത്തിലിറങ്ങുന്നവർക്ക് ഡോക്സിസൈക്ലിൻ ഉൾപ്പെടെയുള്ള പ്രതിരോധ മരുന്നുകളും ഉറപ്പാക്കി.

പി.എൻ.എക്സ്. 2924/2024

date