Skip to main content

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു

 ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും/സർക്കാർ/സർക്കാരിതര സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാർഡിന് നോമിനേഷൻ ക്ഷണിച്ചു.   ഈ വർഷം 14 വിഭാഗങ്ങളിലായാണ് അവാര്‍ഡ് നല്‍കുന്നത്. അവാർഡ് കാറ്റഗറി സംബന്ധിച്ച വിശദാംശങ്ങൾ swd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ആഗസ്റ്റ് 30 നുള്ളില്‍ നോമിനേഷന്‍ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസിലും (ഫോണ്‍: 0483 2735324) തിരുവനന്തപുരം സാമൂഹ്യനീതി ഡയറക്ടറേറ്റിലും (ഫോണ്‍: 0471 2306040) ലഭിക്കും.

date