Skip to main content

കീം 2024 പ്രൊഫൈൽ അപാകതകൾ പരിഹരിക്കുന്നതിനുള്ള അവസാന തീയതി ദീർഘിപ്പിച്ചു

       2024- 25 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനും അവസാന തീയതി ജൂലൈ 20 വരെയായി ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്ക് ജൂലൈ 9-ാം  തീയതിയിലെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുകഹെൽപ് ലൈൻ നമ്പർ: 0471 2525300.

പി.എൻ.എക്സ്. 2963/202

date