Skip to main content

എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മാരത്തണ്‍ മത്സരം

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച്‌ ഐ വി എയ്ഡ്‌സ് അവബോധം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി മാരത്തണ്‍ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല മാരത്തണ്‍ മത്സരം ജൂലൈ 24 രാവിലെ 10 ന് ഇടുക്കി ജില്ലാ കലക്ടറേറ്റിന് സമീപത്തുനിന്നും ആരംഭിച്ച് മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ സമാപിക്കും. 17 നും 25 നും ഇടയില്‍ പ്രായമുള്ള പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, പോളിടെക്‌നിക് കോളേജ്, ആര്‍ട്‌സ് & സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍, സ്‌പോര്‍ട്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍, നഴ്‌സിംഗ് - പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവർക്ക് മത്സരത്തില്‍ പങ്കെടുക്കാം.

ആണ്‍ , പെണ്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേക മത്സരമാണ് സംഘടിപ്പിക്കുക . മത്സരത്തില്‍ ഒന്നും , രണ്ടും, മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും ലഭിക്കും. താത്പര്യമുള്ളവര്‍ idukkimassmedia@gmail.com എന്ന മെയിലിലേക്കോ 9400039470, 9447827854 ,9946107341 എന്നീ നമ്പരുകളിലേക്കോ വിളിച്ച് ജൂലൈ 23 നകം രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്.

date