Skip to main content

ഇന്നോവേറ്റ് ആൻഡ് കണക്ട് സ്റ്റാർട്ടപ്പ് സപ്പോർട്ട് പ്രോഗ്രാം

             വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (KIED) 6 ദിവസത്തെ ഇന്നോവേറ്റ് ആൻഡ് കണക്ട് (സ്റ്റാർട്ടപ്പ് പ്രോഗ്രാം) എന്ന വർക്ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 22 മുതൽ 27 വരെ കളമശേരിയിലെ KIED ക്യാമ്പസിലാണ് പരിശീലനം. 18 നും 35 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് പങ്കെടുക്കാം. Ideation, Product Design, Product Development, Market Research, Business Model, Pitch Deck Creation, Legal - Company Incorporation, Tax, Intellectual Property Rights, Growth Hacking and Scaling Tech, Al tools for startups, Funding options, Visit to Kerala Startup Mission തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender ൽ അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസടച്ചാൽ മതി കൂടുതൽവിവരങ്ങൾക്ക് : 0484-25328900484-25503229188922785.

പി.എൻ.എക്‌സ്. 2998/2024

date