Post Category
തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് എന്‍ ആര് ഐ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു
തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് എന്‍ ആര് ഐ സീറ്റിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത് .ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ബിസിനസ് സിസ്റ്റംസ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (വിഎല്‍എസ്ഐ ഡിസൈന്‍ ആന്റ് ടെക്നോളജി), ഇലക്ട്രോണിക്സ് ആന്റ് ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയാണ് നിലവിലുള്ള കോഴ്സുകള്‍. വിശദ വിവരങ്ങള്‍ കോളേജ് വെബ്സൈറ്റില്‍ ലഭ്യമാണ്. www.mec.ac.in,www.nri.ihrd.ac.in ഫോണ്‍: 04842575370/2577379.
date
- Log in to post comments