Skip to main content

ഇൻഡക്സ് മാർക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

2024 അധ്യയന വർഷത്തെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സ്വീകാര്യമായ അപേക്ഷ സമർപ്പിച്ചവരുടെ ഇൻഡക്‌സ് മാർക്ക് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ലോഗിൻ ചെയ്ത് ഇൻഡക്‌സ് മാർക്കും വ്യക്തിഗത അക്കാദമിക വിവരങ്ങളും പരിശോധിക്കാം. നിശ്ചിത തീയതിക്കകം ആധികാരിക രേഖകൾ എൽ.ബി.എസ് ഡയറക്ടർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.  പരാതികൾ ജൂലൈ 20 വൈകിട്ട് അഞ്ചിനു മുൻപ് lbstvpm@gmail.com ൽ ഇ-മെയിലായി നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364, www.lbscentre.kerala.gov.in.  

പി.എൻ.എക്‌സ്. 3017/2024

date