Skip to main content

കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് സിറ്റിംഗ്

കോട്ടയം: കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും നിലവിലുള്ള അംഗങ്ങളുടെ അംശദായം സ്വീകരിക്കുന്നതിനും ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ സിറ്റിങ് നടത്തുന്നു. ഓഗസ്റ്റ് അഞ്ചിന് കാഞ്ഞിരപ്പള്ളി, എട്ടിന് വെളിയന്നൂർ, 12ന് രാമപുരം, 14ന് കൂട്ടിക്കൽ, 17ന് കടനാട്, 21 ന് നീണ്ടൂർ, 24ന് മരങ്ങാട്ടുപള്ളി, 29ന് കുറവിലങ്ങാട്  എന്നീ ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ വച്ചാണ് സിറ്റിംഗ്. അംശദായം അടക്കാൻ വരുന്നവർ ആധാർ, ബാങ്ക് പാസ്സ്ബുക്ക് എന്നിവ കരുതണം. പുതിയ അംഗത്വം ആവശ്യമുള്ളവർ ജില്ലാ ഓഫിസുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ കൊണ്ടുവരണം. ഫോൺ 0481 - 2585604.

 

date