Skip to main content

നെഹ്റുട്രോഫി: ക്യാപ്റ്റൻസ് മീറ്റ് ജൂലൈ 29ന്

കോട്ടയം: ഓഗസ്റ്റ് പത്തിന് നടക്കുന്ന 70-ാമത് നെഹ്രു ട്രോഫി ജലോത്സവ മത്സര വള്ളംകളിക്ക് മുന്നോടിയായുള്ള ക്യാപ്റ്റൻസ് മീറ്റിംഗ്' ജൂലൈ 29ന് നടക്കും. വൈ.എം.സി.എ പാലത്തിന് സമീപമുള്ള ഹാളിൽ രാവിലെ 10 മണിക്ക് ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് യോഗം ഉദ്ഘാടനം ചെയ്യും.
ഈ വർഷത്തെ ജലോൽസവത്തിന്റെ നിബന്ധനകളും, നിർദ്ദേശങ്ങളും യോഗത്തിൽ അറിയിക്കും.  യോഗത്തിൽ ഈ വർഷം നെഹ്രുട്രോഫി ജലോത്സവത്തിന് ആലപ്പുഴ റവന്യൂ ഡിവിഷൻ ഓഫീസിൽനിന്നും രജിസ്ട്രേഷൻ ഫോം കൈപ്പറ്റിയിരിക്കുന്ന എല്ലാ ചൂണ്ടൻ വളളങ്ങളുടെയും മറ്റ് കളിവളളങ്ങളുടെയും ക്യാപ്റ്റൻമാരും ലീഡിംഗ് ക്യാപ്റ്റൻമാരും നിർബന്ധമായും പങ്കെടുക്കണം. ജലോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഉറപ്പിക്കുന്നത് ക്യാപ്റ്റൻസ് മീറ്റിംഗിൽ ക്യാപ്റ്റനും ലീഡിംഗ് ക്യാപ്റ്റനും ഹാജരായി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ സൂഷ്മപരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും. യോഗത്തിൽ ക്യാപ്റ്റനും ലീഡിംഗ് ക്യാപ്റ്റനും പങ്കെടുത്തിട്ടില്ലെങ്കിൽ ക്ലബിന്റെ ബോണസിൽ 50 ശതമാനം കുറവു വരുത്തും. മത്സരത്തിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളിലെ തുഴച്ചിൽകാർക്കുള്ള ഫോം ആലപ്പുഴ സബ് കളക്ടറുടെ കാര്യാലയത്തിൽനിന്നു വിതരണം ചെയ്യും. ഈ ഫോം പൂരിപ്പിച്ച് ജൂലൈ മാസം 29-ാം തീയതിയ്ക്കു മുമ്പ് ആലപ്പുഴ, ബോട്ട് ജെട്ടിക്ക് എതിർ വശത്തുള്ള മിനി സിവിൽ സ്‌റ്റേഷൻ അനക്‌സിന്റെ രണ്ടാം നിലയിലുള്ള ആലപ്പുഴ, ഇറിഗേഷൻ ഡിവിഷൻ, എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ എത്തിക്കണമെന്ന് ആലപ്പുഴ, ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

 

date