Skip to main content

വിദ്യാകിരണം അപേക്ഷ ക്ഷണിച്ചു

കോട്ടയം: ഭിന്നശേഷിക്കാർക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കിവരുന്ന വിദ്യാകിരണം പദ്ധതിയ്ക്കായി 2024-25 സാമ്പത്തികവർഷത്തേയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. സുനീതി പോർട്ടൽ ( www.suneethi.sjd.kerala.gov.in ) മുഖേന ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും സർക്കാരിതര അംഗീകൃത സ്ഥാപനങ്ങളിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2024 ഓഗസ്റ്റ് 31. കൂടുതൽ വിവരങ്ങൾ swd.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ കോട്ടയം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിന്നോ ലഭിക്കും. ഫോൺ:0481- 2563980

date