Skip to main content

താത്പര്യപത്രം ക്ഷണിച്ചു

        ബൗദ്ധിക- മാനസിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകളുടെ പുനരധിവാസത്തിനായി സാമൂഹ്യനീതി വകുപ്പിനു കീഴിൽ പുനരധിവാസ ഗ്രാമം സൃഷ്ടിക്കുന്നതിന് ഡി.പി.ആർ തയ്യാറാക്കുന്നതിനായി താത്പര്യപത്രം ക്ഷണിച്ചു. കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം വില്ലേജിൽ കായില എന്ന സ്ഥലത്ത് പ്രിയാ ഹോം (സ്ത്രീകൾ)” എന്ന ക്ഷേമസ്ഥാപനത്തിന്റെ കെട്ടിടം നിലനിർത്തിക്കൊണ്ട് ഒരു പുനരധിവാസ ഗ്രാമം നിർമ്മിക്കുന്ന പദ്ധതിയാണിത്. താമസക്കാരുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, രക്ഷകർത്താക്കൾക്കുള്ള പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ ഇതിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. അംഗീകൃത ഏജൻസികളിൽ നിന്നുമാണ് താൽപര്യപത്രം ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ളവർ ജൂലൈ 31 ന് വൈകിട്ട് 5 ന് മുമ്പ് സാമൂഹ്യനീതി ഡയറക്ടർ മുമ്പാകെ സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ പ്രൊപ്പോസൽ സമർപ്പിക്കണം. പ്രൊപ്പോസലിന്റെ ഒരു പകർപ്പ് ഇ മെയിൽ മുഖേന sjdpwdcell@gmail.com എന്ന വിലാസത്തിലും ലഭ്യമാക്കണം. Expression of Interest Document, സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിൽ (www.sjd.kerala.gov.inലഭ്യമാണ്.

പി.എൻ.എക്‌സ്. 3020/2024

date