Skip to main content

ലാബ് കെമിസ്റ്റ് (റബ്ബർ) - സർട്ടിഫിക്കറ്റ് കോഴ്‌സ്

        കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിന്റെ സ്ഥാപനമായ മഞ്ചേരികോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ ദേശീയ അംഗീകാരമുള്ള ഒരു മാസം ദൈർഘ്യമുള്ള  ലാബ് കെമിസ്റ്റ് (റബ്ബർ) എന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് 2024 ആഗസ്റ്റ് / സെപ്തംബർ മാസത്തിൽ  നടത്തപ്പെടുന്നു. കെമിസ്ട്രി മെയിൻ സബ്‌സിഡറി  വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പങ്കെടുക്കുവാൻ താത്പര്യമുള്ളവർക്ക് സ്ഥാപനത്തിൽ നേരിട്ടോadcfscmanjeri@gmail.com എന്ന ഇ-മെയിൽ വഴിയോ, 9846141688, 0483-2768507 എന്നീ ഫോൺ  നമ്പറുകളിലോ ബന്ധപ്പെടാം. കോഴ്‌സ് ഫീ 6000 രൂപ. കൂടുതൽ വിവരങ്ങൾക്ക് : ട്രെയിനിംങ് കോ-ഓർഡിനേറ്റർകോമൺ ഫെസിലിറ്റി സർവീസ് സെന്റർപയ്യനാട് (പി.ഒ)മഞ്ചേരിമലപ്പുറം. പിൻ 676122. ഇമെയിൽ: adcfscmanjeri@gmail.com ഫോൺ : 9846141688,  0483-2768507

പി.എൻ.എക്‌സ്. 3045/2024

date