Skip to main content

ട്രെയിനിങ് സർവീസ് പ്രൊവൈഡേഴ്‌സ് സമ്മിറ്റ് 

കോട്ടയം: ജില്ലയുടെ നൈപുണ്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം  ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും സംസ്ഥാന നൈപുണ്യ വികസന മിഷനും (KASE) സംയുക്തമായി നൈപുണ്യ പരിശീലനസ്ഥാപനങ്ങളുടെ സമ്മിറ്റ് സംഘടിപ്പിക്കുന്നു. ജില്ലയിൽ നിലവിൽ നൈപുണ്യ പരിശീലന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ചെറുതും വലുതുമായ എല്ലാ പൊതു- സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് സമ്മിറ്റ് നടത്തുന്നത്. 
 ജില്ലാ നൈപുണ്യ വികസന പദ്ധതികളുടെ ഭാഗമാകുന്നതിന് പൊതു-സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകുക, അവർക്ക് വിവിധ കേന്ദ്ര - സംസ്ഥാന നൈപുണ്യ വികസന പദ്ധതികൾ പരിചയപ്പെടുത്തുക, ജില്ലയിലെ നൈപുണ്യ വികസനപ്രവർത്തനങ്ങളിൽ പൊതു-സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, ജില്ലയിലെ നൈപുണ്യ വികസന വ്യവസ്ഥയെ ശക്തിപ്പെടുത്തുക, ജില്ലയിലെ വിവിധ വ്യവസായ മേഖലകൾക്കാവശ്യമായ നൈപുണ്യക്ഷമതയുള്ള ഉദ്യോഗാർത്ഥികളെ ലഭ്യമാക്കുക എന്നിവ സമ്മിറ്റിന്റെ ലക്ഷ്യങ്ങളാണ്.   
https://forms.zohopublic.in/exesckase/form/REGISTRATIONFORM05/formperma/AWfoJQZ0wuYFEZcJYY-Xlh6T_NHGQjI4UzW_P-ovmww എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയ്യതി ജൂലൈ 27. വിശദവിവരങ്ങൾക്ക് ജില്ലാ സ്‌കിൽ കോർഡിനേറ്ററുമായി ബന്ധപ്പെടുക. ഫോൺ: 9447881901

 

date