Skip to main content

നിറപ്പൊലിമ ഓണക്കനി പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂലൈ 23)

കുടുംബശ്രീ നേതൃത്വത്തിൽ പുഷ്പകൃഷിക്കും പച്ചക്കറി കൃഷിക്കുമായി നടത്തുന്ന നിറപ്പൊലിമ, ഓണക്കനി പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂലൈ 23) രാവിലെ 10:30ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ അണമുഖം വാർഡിൽ നടക്കുന്ന പരിപാടിയിൽ സി കെ ഹരീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. വിവിധ തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളും പങ്കെടുക്കും.

date