Skip to main content

ഒറ്റത്തവണ തീർപ്പാക്കൽ

             തിരുവനന്തപുരം വികസന അതോറിറ്റിയുടെ വിവിധ ഷോപ്പിംഗ് കോംപ്ലക്സുകളിലെ കച്ചവടക്കാർ വരുത്തിയ വാടക കുടിശിക ഈടാക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കലിൽ മുഴുവൻ വാടക കുടിശ്ശിക പൂർണമായി അടയ്ക്കുന്നതിന് അവസരം. ഒരു ലക്ഷം രൂപ വരെയുള്ള പിഴ പലിശ മുഴുവനും ഒഴിവാക്കി നൽകുന്നതിനും ഭാഗികമായി ഒടുക്കുന്നപക്ഷം ആനുപാതികമായി പിഴപലിശ ഇളവ് ചെയ്യുന്നതിനും (50 ശതമാനം ഒടുക്കുന്ന വാടകക്കാർക്ക് 50 ശതമാനം പിഴപലിശ ഒഴിവും 25 ശതമാനം ഒടുക്കുന്ന വാടകക്കാർക്ക് 25 ശതമാനം പിഴപലിശ) തീരുമാനിച്ചിട്ടുണ്ട്.

പി.എൻ.എക്‌സ്. 3083/2024

date